വേങ്ങര: രാഷ്ട്രീയം നന്മയുടെ കർമ്മഭൂമിയാകണമെന്ന സന്ദേശമാണ് ബൈത്തുറഹ്മ പദ്ധതിയിലൂടെ ലീഗ് ലക്ഷ്യമാക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയോറ പാണ്ടികശാല മുസ്ലിംലീഗ് കമ്മിറ്റിയും ഗ്രീൻസോൺ കൂട്ടായ്മയും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മ താക്കോൽ ദാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈത്തുറഹ്മ ഭവന പദ്ധതി ദേശീയതലത്തിലും ശ്രദ്ധ ആകർഷിച്ച പദ്ധതിയാണെന്നും ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹം അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൈത്തുറഹ്മ പദ്ധതിയുടെ താക്കോൽദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. വാഫി ബിരുദം നേടിയ ഹബീബ് പാറക്കലിനെയും ബൈത്തുറഹ്മ നിർമ്മാണത്തിന് മടപ്പള്ളി, കോൺട്രാക്ടർ ഹംസ എന്നിവരെ ആദരിച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ, ഹാരിസ് മടപ്പള്ളി, തുമ്പിൽ അബ്ദുൽകരീം പി.കെ.അലി അക്ബർ, ടി.പി.എം.ബഷീർ, ഉസ്മാൻ കാച്ചട, ടി.വി ഇഖ്ബാൽ, പാറക്കൽ മുഹമ്മദ് കുട്ടി, മടപ്പള്ളി മജീദ്, എൻ.കാദർ ഹാജി, ടി.അലവിക്കുട്ടി സംസാരിച്ചു. പാറക്കൽ ഉസ്മാൻ, സമദ് പി, മുഫസ്സിർ എ.കെ, പി.അനസ്, ടി.മുഹമ്മദ് റാഫി, ഇ.വി.അമീർ, ഇ. വി.ആഷിക്, ടി.ആസിഫ്, ഫൈസൽ മടപ്പള്ളി, നൗഫൽ തൂമ്പിൽ, പി.സിറാജുദ്ധീൻ, പി.ഹംസ, പി.കെ.ഷഫീക്, കെ.മുസ്തഫ, ഇ.വി.സഹദ്, ടി.ജമാൽ, എ.കെ.മുനവ്വറലി, കെ.എം.താജുദ്ധീൻ, യു.കെ.ആസിഫ്, യു.കെ.ഷൗക്കത്ത്, ടി.നഹീമുദ്ധീൻ, ടി.ഹമീദലി, കെ.കബീർ, കെ.എം.ഷാഫി നേതൃത്വം നൽകി.