
വണ്ടൂർ: നിലമ്പൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. സാജിത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജെ.സി. ഐ ട്രെയിനർ അജിത്ത് മേനോൻ ക്ലാസെടുത്തു. ബ്ലോക്ക് വ്യവസായ ഓഫീസർ ബ്രിജേഷ് എറക്കൻ, ബ്ലോക്കംഗങ്ങളായ ഷമീന കാഞ്ഞിരാല, അഡ്വ. ടി. രവീന്ദ്രൻ, വി. ശിവശങ്കരൻ, ബി.ഡി.ഒ വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.