
പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചെറുകാട് ദിനവും അനുസ്മരണ പരിപാടികളും പുലാമന്തോൾ കട്ടുപ്പാറയിലെ ചെറുകാടിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഡോ.അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി സി. വാസുദേവൻ അദ്ധ്യക്ഷനായി. കേരളത്തിന്റെ സാംസ്‌കാരിക പരിസരം എന്ന വിഷയത്തിൽ കെ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ വി. ശശികുമാർ, വേണു പാലൂർ, കെ.പി മൊയ്തീൻ കുട്ടി, എൻ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ ചെറുകാട് അവാർഡ് സമർപ്പണം ഒക്ടോബർ 29ന് വടകരയ്ക്കടുത്ത് കുട്ടോത്ത് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.