
മലപ്പുറം: കേരള ഗസറ്റഡ‌് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) അഞ്ചാമത് സംസ്ഥാന കലാമേള 29,30 തീയതികളിൽ മലപ്പുറം ഗവ.കോളേജിൽ നടക്കും. 29ന് രാവിലെ 11ന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളിയോടെ കലോത്സവം കൊടിയേറും. നിലമ്പൂർ ആയിഷ മുഖ്യാതിഥിയാവും. ഏഴ് വേദികളിലായി 33 ഇനങ്ങളിൽ 750 ഗസറ്റഡ് ജീവനക്കാർ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. 30ന് വൈകിട്ട് നാലിന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ആയിഷ സുൽത്താന മുഖ്യാതിഥിയാവും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കുഞ്ഞിമ്മു പറവത്ത്, എം.ശ്രീഹരി, മുഹമ്മദ് അഷ്റഫ്, എച്ച്.പി.അബ്ദുൾ മഹ്റൂഫ് എന്നിവർ പങ്കെടുത്തു.