
നിലമ്പൂർ: നിലമ്പൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നഗരസഭയുടെ സഹകരണത്തോടെ നാഷണൽ എംപ്ലോയ്‌മെന്റ് മുഖേന നടപ്പാക്കുന്ന അഞ്ച് സ്വയം തൊഴിൽ സംരംഭങ്ങളെക്കുറിച്ചുള്ള സ്വയം തൊഴിൽ ശിൽപ്പശാല നിലമ്പൂർ മുനിസിപ്പൽ മിനി ടൗൺ ഹാളിൽ ഇന്നുരാവിലെ 10ന് നടക്കും. ഒരുവർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപശാല. അപേക്ഷാഫോമുകൾ ശിൽപ്പശാലയിൽ വിതരണം ചെയ്യും.
.