d


പരപ്പനങ്ങാടി : കാലഹരണപ്പെട്ട വാടക നിയന്ത്രണ നിയമവും മോഡൽ ടെനൻസി നിയമവും ആയി ബന്ധപ്പെട്ടു കെട്ടിടഉടമകൾക്ക് ആവശ്യമായ പരിഷ്‌കരണങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി ബിൽഡിംഗ് ഓണർസ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി . നഗരസഭ ചെയർമാൻ എ. ഉസ്മാൻ, പരപ്പനങ്ങാടി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അച്ചമ്പാട്ടു അബ്ദുൾസലാം, റഷീദ് ഉള്ളണം എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു . വിഷയം പഠിച്ച് ആവശ്യമായ നടപടികൾ നടപ്പിൽ വരുത്തുമെന്ന് എം. ബി രാജേഷ് നിവേദക സംഘത്തിന് ഉറപ്പ് നൽകി.