
നിലമ്പൂർ: നിലമ്പൂർ നഗരസഭയെ യുനസ്കോ ലേണിംഗ് സിറ്റി പട്ടികയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രത്യേക കൗൺസിൽ യോഗം വെള്ളിയാഴ്ച രാവിലെ 11ന് ചേരുമെന്ന് ഭരണസമിതി അറിയിച്ചു.
പി.വി.അബ്ദുൾ വഹാബ് എം.പി പദ്ധതി വിശദീകരിക്കും.
തുടർപ്രവർത്തനങ്ങൾക്ക് കൗൺസിൽ യോഗത്തിൽ രൂപരേഖ തയ്യാറാക്കുമെന്ന് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, പി.ശബരീശൻ, എം.ടി.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.