
തിരൂർ: തിരൂരിൽ സാമൂഹിക സാംസ്കാരികരംഗത്ത് നിറസാന്നിദ്ധ്യവും കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതൃത്വവും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പറും ആയിരുന്ന ഡോ. ടി. കെ. ശ്രീധരൻ അനുസ്മരണം ഒക്ടോബർ 29 ന് വൈകിട്ട് അഞ്ചിന് തിരൂർ ജി.എം.യു.പി സ്കൂളിൽ നടക്കും. ജ്വാല ഫിലിം സൊസൈറ്റി തിരൂരും പുരോഗമന കലസാഹിത്യ സംഘവും നടത്തുന്ന അനുസ്മരണത്തിൽ തിരൂർ അർബൻ ബാങ്ക് ഡയറക്ടർ അഡ്വ. പി. ഹംസക്കുട്ടി  പ്രഭാഷണം നടത്തും. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അരുൺകുമാർ പ്രഭാഷണം നടത്തും