
ചേളാരി: നാളെ സമസ്ത പ്രാർത്ഥനാ ദിനം ആചരിക്കും. എല്ലാ വർഷവും റബീഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ച പ്രാർത്ഥനാ ദിനമായാചരിക്കാനുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ തീരുമാന പ്രകാരമാണ് ഈ വർഷത്തെ പ്രാർത്ഥനാ ദിനം നാളെ ഞായറാഴ്ച നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പതിനായിരത്തിൽപരം മദ്രസകളിലും നൂറ് കണക്കിന് അറബിക് കോളേജുകൾ, അഗതിഅനാഥ മന്ദിരങ്ങൾ, പള്ളി ദർസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്രാർത്ഥനാദിനം സമുചിതമായി ആചരിക്കും.പ്രാർത്ഥനാ ദിനം വിജയിപ്പിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി എല്ലാവരോടും അഭ്യർത്ഥിച്ചു.