
നിലമ്പൂർ : മോഷണക്കേസിലെ പിടികിട്ടാപുള്ളി 26 വർഷത്തിന് ശേഷം നിലമ്പൂർ പൊലീസിന്റെ പിടിയിലായി. ഗൂഡലൂർ നായക്കംമൂല ചെമ്പാല നൗഷാദലിയെയാണ് (45) നിലമ്പൂർ പൊലീസ് പിടികൂടിയത്. 1996 ലാണ് കേസിനാസ്പദമായ സംഭവം. വടപുറം പാലപറമ്പിലുള്ള പുലത്ത് അബ്ദുൾ ജലീലിന്റെ വീട്ടിൽ രാത്രി കമ്പിപാര ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. 26 വർഷത്തിനൊടുവിൽ പ്രതിയെ എടക്കര ബാർബർ മുക്കിലുള്ള ഭാര്യ വീട്ടിൽ നിന്നുമാണ് നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്.