d

ചേളാരി: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവിൽ മതനിരാസ ചിന്തകൾ പ്രചരിപ്പിക്കാനും ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ഒളിയജണ്ടകൾ തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് ആഹ്വാനം ചെയ്തു. എസ്.എം.എഫ് ജില്ലാ ഓർഗനൈസർമാരുടെയും കോ ഓർഡിനേറ്റർമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി,​ ജെൻഡർ ന്യൂട്രാലിറ്റി വിരുദ്ധ കാമ്പയിൻ മഹല്ലുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിന് യോഗം അന്തിമരൂപം നൽകി.
ചേളാരി സമസ്താലയത്തിൽ ചേർന്ന യോഗം എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജർ കെ. മോയിൻകുട്ടി പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചീഫ് ഓർഗനൈസർ എ.കെ ആലിപ്പറമ്പ് ,​ സി.ഇ.ഒ ബീരാൻ കുട്ടി,​ ജാബിർ ഹുദവി തൃക്കരിപ്പൂർ, പി.സി ഉമർ മൗലവി വയനാട്, ഇ.ടി.എ അസീസ് ദാരിമി വടകര, നൂറുദ്ദീൻ ഫൈസി കോഴിക്കോട്, ഖാജാ ഹുസൈൻ ഉലൂമി പാലക്കാട്, യാസർ ഹുദവി കാസർകോട് തുടങ്ങിയവർ പങ്കെടുത്തു.