p

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ ഹർജികളും യോജിപ്പിച്ച് സുപ്രീംകോടതിയിലെത്തിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ ലീഗിന്റെ ഹർജി പ്രധാനമായി കേൾക്കുമെന്നും മറ്റ് ഹർജികൾ ലീഗ് അഭിഭാഷകർക്ക് കൈമാറണമെന്നുമുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെയും സമുദായത്തെയും ബാധിക്കുന്ന വിഷയമായതിനാൽ പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം അതീവ ഗൗരവത്തോടെയാണ് ലീഗ് കാണുന്നതെന്നും എല്ലാ വർഗീയ കുതന്ത്രങ്ങളെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.