
മലപ്പുറം : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി.
ക്യാമ്പിന് മാനു അങ്ങാടിപ്പുറം, മുജീബ് മുട്ടിപ്പാലം, റസാഖ് ഉണ്ണിയാല്‍ , പ്രമോദ് എ.ആര്‍ നഗര്‍, അബ്ദു മാറഞ്ചേരി, എന്നിവര്‍ നേതൃത്വം നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സേവാദള്‍ ജില്ലാ പ്രസിഡന്റ് പി.സുരേന്ദ്രന്‍ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി. പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്ത. ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മൂന്നിയൂര്‍, മഹിളാ സേവാദള്‍ ജില്ലാ പ്രസിഡന്റ് സിബി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ പുല്ലൂര്‍, ഉമ്മര്‍ കാവന്നൂര്‍, ഉസ്മാന്‍ ഹാജി മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.