
കൊല്ലങ്കോട്: വിദ്യാരംഗം കലാസാഹിത്യ വേദി കൊല്ലങ്കോട് ഉപജില്ലാ സർഗോത്സവത്തിന്റെ സമാപന സമ്മേളനം വട്ടേക്കാട് ഗവ. യു.പി സ്‌കൂളിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. രാജൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ശാന്തകുമാരൻ, എലവഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ വി. രവീന്ദ്രൻ, വി.ചന്ദ്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.ജെ റോസി, ബ്ലോക്ക് പോജക്ട് കോ ഓർഡിനേറ്റർ സി.പി. വിജയൻ, പാഠ്യാനുബന്ധ സമിതിയംഗം പി.ജി. ഗിരീഷ് കുമാർ, എച്ച്.എം ഫോറം സെക്രട്ടറി ബി.പത്മകുമാർ, പി.ടി.എ പ്രസിഡന്റ് ബി.അനന്തകൃഷ്ണൻ, പ്രധാനാദ്ധ്യാപിക പി.വിജയലളിത, വിദ്യാരംഗം ജില്ലാ പ്രതിനിധി ഷീൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കഥാ രചന, കവിതാ രചന, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, അഭിനയം, നാടൻപാട്ട് എന്നിവയിൽ ശില്പശാല സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ യു.പി, ഹൈസ്‌കൂളുകളിൽ നിന്നായി 350 വിദ്യാർത്ഥികൾ പങ്കെടുത്തു.