മുണ്ടൂർ: കെ.എസ്.എസ്.പി.എ മുണ്ടൂർ മണ്ഡലം വാർഷിക സമ്മേളനം മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ടി.പി. ഉമ്മൻ, എം. ശിവദാസ്, പി. ഭക്തവത്സലൻ, എസ്. സൈലാവുദ്ദീൻ, വി.ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. മോഹൻദാസ് (പ്രസിഡന്റ്), ടി.സി. നരേന്ദ്രൻ (സെക്രട്ടറി), വി.ആർ. ബാബുരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കെ.എസ്.എസ്.പി.എ മുണ്ടൂർ മണ്ഡലം വാർഷിക സമ്മേളനം മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു