
മണ്ണാർക്കാട്: നിരവധി യാത്രക്കാർക്ക് ദുരിതം വിതച്ച് തകർന്നു കിടക്കുന്ന ഗോവിന്ദപുരം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപെട്ട് എ.ഐ.വൈ.എഫ് മണ്ണാർക്കാട് മേഖലാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ശ്യാം ഭാസിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം ജോ.സെക്രട്ടറി ബോബി ജോയ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മേഖലാ ജോയിറ്റ് സെക്രട്ടറിമാരായ അൻവർ, അൻസാർ തുടങ്ങിയവർ സംസാരിച്ചു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.