
കടമ്പഴിപ്പുറം: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിമുക്ത ഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യാൻ തയ്യാറാകാത്ത പൊലീസ് നടപടിയിലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ തുടരുന്ന അനാസ്ഥയിലും പ്രതിഷേധിച്ച് എക്സ് സർവീസസ് ലീഗ് ശ്രീകൃഷ്ണപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കടമ്പഴിപ്പുറം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. കെ.എസ്.ഇ.എസ്.എൽ സംസ്ഥാന സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.ശിവശങ്കരൻ, ബ്ലോക്ക് സെക്രട്ടറി എ.കെ.മൊയ്തുപ്പ സംസാരിച്ചു.