
ശ്രീകൃഷ്ണപുരം: മൃഗ സംരക്ഷണ വകുപ്പിന്റെയും വെള്ളിനേഴി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വളർത്തു മൃഗങ്ങൾക്ക് കുറ്റാനശ്ശേരി വെറ്ററിനറി സബ് സെന്ററിൽ പേവിഷ ബാധക്ക് എതിരെയുള്ള വാക്സിനേഷൻ സൗജന്യമായി നൽകി. വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകി. നൂറിലധികം വളർത്തു മൃഗങ്ങളെ വാക്സിനേറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
ഡോ. ഷിബു ജേക്കബ് ആദ്യ ഡോസ് വാക്സിനേഷൻ നൽകി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ദിലീപ്. പി.വി, ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ രവി, സെക്രട്ടറി ഭാസ്‌കർ പെരുമ്പുലാവിൽ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പ്രസന്ന, ജാനകി പങ്കെടുത്തു.