champion

കോട്ടോപ്പാടം: മണ്ണാർക്കാട് ഉപജില്ലാ സ്‌കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായുള്ള അണ്ടർ 19 സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കളായി. കാരാകുറിശ്ശി ഗവ.ഹയർ സെക്കൻഡറി സ്‌കൂളാണ് ഇരുവിഭാഗത്തിലും റണ്ണർ അപ്. കോട്ടോപ്പാടം ഹയർ സെക്കൻ‌ഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ കോഴിക്കോട് സർവകലാശാല സോഫ്റ്റ് ബാൾ ടീം ക്യാപ്ടൻ അഖിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ശ്രീധരൻ പേരേഴി അദ്ധ്യക്ഷനായി. ഉപജില്ലാ സ്‌കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ, എച്ച്.എം. ഫോറം പ്രതിനിധി എസ്.ആർ. ഹബീബുല്ല, റഷീദ് കൊടക്കാട്, ഷിജി ജോർജ്, കെ.പി. റിയാസ് പ്രസംഗിച്ചു.