bus

 മൂന്ന് പെൺകുട്ടികളടക്കം 9 മരണം

 മരിച്ചവരിൽ ബാസ്കറ്റ് ബാൾ താരവും

 ഹൈക്കോടതി സ്വമേധയ കേസെടുത്തു

പാലക്കാട്/എറണാകുളം: കൂട്ടുകാരോടും വീട്ടുകാരോടും യാത്രപറഞ്ഞ് കളിയും ചിരിയുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട വിദ്യാർത്ഥി സംഘത്തിലെ മൂന്നു പെൺകുട്ടികളടക്കം ആറുപേർ ചേതനയറ്റ് സ്കൂൾ മുറ്റത്തേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ടുനിന്നവർ സകല നിയന്ത്രണവും വിട്ട് വിതുമ്പി; വാവിട്ട് നിലവിളിച്ചു. സ്കൂൾമുറ്രം കണ്ണീർപ്പാടമായി. വാഹനാപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ച എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂൾ മുറ്റത്തെ ആ കാഴ്ച ആരുടെയും ഇടനെഞ്ച് പൊട്ടുന്നതായിരുന്നു.

സ്കൂളിൽ നിന്ന് പത്താംക്ളാസ്, പ്ലസ്ടു വിദ്യാർത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഇവരടക്കം ഒൻപതുപേരുടെ ജീവൻ. അഞ്ചു വിദ്യാർത്ഥികളും സ്കൂളിലെ കായികാദ്ധ്യാപനും ട്രാൻ.ബസ് യാത്രക്കാരായ മൂന്നുപേരുമാണ് മരിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി മണിക്കൂറിൽ 97.2 കി.മീറ്റർ വേഗത്തിൽ പാഞ്ഞ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര നിന്നു കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിനു പിന്നിൽ ബുധനാഴ്ച രാത്രി 11.35ന് ഇടിച്ചുകയറുകയായിരുന്നു. ഇരുബസുകളിലുമുണ്ടായിരുന്ന 45പേർക്ക് പരിക്കേറ്റു. രണ്ടുപേർ തൃശൂർ മെഡി.കോളേജിലും ഒരാൾ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തു. മറ്റുള്ളരെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് 6.45നാണ് ടൂർ സംഘം സ്കൂളിൽ നിന്ന് പുറപ്പെട്ടത്.

സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ടോ ഓൺലൈൻ മുഖേനയോ ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.സുരക്ഷാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് ഓടുന്ന ടൂറിസ്റ്ര് ബസുകളടക്കം നിരോധിക്കണമെന്ന് ടൂറിസ്റ്റു ബസുകളെ സംബന്ധിച്ച് നിലവിലുള്ള കേസ് പരഗണിക്കവേ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

പ്ലസ് ടു വിദ്യാർത്ഥികളായ ഉദയംപേരൂർ വലിയകുളം അഞ്ജനംവീട്ടിൽ എ.വി. അജിത്തിന്റെ മകൾ അഞ്ജന അജിത് (17), ആരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം. സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ (17), എസ്.എസ്.എൽ.സി വിദ്യാർത്ഥികളായ മുളന്തുരുത്തി പൈങ്ങരപ്പിള്ളി പോട്ടയിൽവീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർബോൺ തോമസ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ് (15), തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പ്ളിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15), കായിക അദ്ധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ പരേതനായ കുട്ടപ്പന്റെ മകൻ വി.കെ. വിഷ്ണു (33), കെ.എസ്.ആർ.ടി.സി യാത്രക്കാരായ ഐ.ടി.ഐ വിദ്യാർത്ഥി കൊല്ലം ഓടനാവട്ടം വെളിയം വൈദ്യൻ കുന്നിൽ ശാന്തി മന്ദിരത്തിൽ അനൂപ് (22), പാരലൽ കോളേജ് അദ്ധ്യാപകനും പിഎച്ച്.ഡി വിദ്യാർത്ഥിയുമായ കൊല്ലം പുനലൂർ മണിയാർ എരിച്ചിക്കൽ കോട്ടാത്തല വീട്ടിൽ ദീപു (അപ്പൂസ്, 27), ബാസ്കറ്റ് ബാൾ താരം തൃശൂർ നടത്തറ സ്വദേശി രോഹിത് (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി പോസ്റ്റ്‌മോർട്ടം നടത്തി.

നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ്, ട്രാൻസ്പോർട്ട് ബസിനെ മറികടന്ന് നൂറുമീറ്ററോളം മുന്നോട്ട് പോയശേഷം റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞു. ഇടതുമുൻഭാഗം പൂർണമായും തകർന്നു. ട്രാൻ. ബസിന്റെ പിന്നിലെ വലതുവശത്തെ മേൽഭാഗം ടൂറിസ്റ്റ് ബസിനുള്ളിൽ അകപ്പെട്ടു. പിൻഭാഗത്തെ ഏഴ് സീറ്റുകൾ തകർന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് അടിയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ പുറത്തെടുത്തത്. നാട്ടുകാരും വടക്കഞ്ചേരി, ആലത്തൂർ പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

 ബസുകളിലെ യാ‌ത്രക്കാർ

ടൂറിസ്റ്റ് ബസിൽ

42 വിദ്യാർത്ഥികൾ

5 അദ്ധ്യാപകർ

ഡ്രൈവർ, മറ്റൊരു ജീവനക്കാരൻ

ട്രാൻ.ബസിൽ

38 യാത്രക്കാർ,

ഡ്രൈവർ, കണ്ടക്ടർ

ഡ്രൈവറെ പിടിച്ചു
പരിക്കേറ്റ് വടക്കഞ്ചേരി ഇ.കെ.നായനാർ ആശുപത്രിയിൽ ചികിത്സതേടിയശേഷം മുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം പെരുമ്പടവം, പൂക്കോട്ടിൽ വീട്ടിൽ ജോമോൻ എന്ന ജോജോ പത്രോസിനെ (48) കൊല്ലം ചവറയിൽ നിന്ന് ഇന്നലെ വൈകിട്ട് പൊലീസ് പിടികൂടി. ഇയാൾ സ‌ഞ്ചരിച്ചിരുന്ന കാറും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും കസ്റ്റഡിയിലായി.കൈയ്ക്ക് പരിക്കേറ്റ ജോമോൻ അദ്ധ്യാപകൻ എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പുലർച്ചെ 3.50ഓടെയാണ് മുങ്ങിയത്. അഭിഭാഷകനെ കാണാനാണ് കൊല്ലത്ത് എത്തിയതെന്നാണ് മൊഴി.

നരഹത്യയ്ക്ക് കേസ്

ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയിലും അമിത വേഗതയിലും വാഹനം ഓടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്.

​ ​അ​നു​ശോ​ചി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി
2​ ​ല​ക്ഷം​ ​രൂപ
കേ​ന്ദ്ര​ ​സ​ഹാ​യം

ന്യൂ​ഡ​ൽ​ഹി​:​ ​മ​രി​ച്ച​വ​രു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ര​ണ്ടു​ല​ക്ഷം​ ​രൂ​പാ​വീ​ത​വും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000​ ​രൂ​പാ​വീ​ത​വും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ദേ​ശീ​യ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് ​ന​ൽ​കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ച്ചു.​ ​പ​രി​ക്കേ​റ്റ​വ​ർ​ ​വേ​ഗം​ ​സു​ഖം​ ​പ്രാ​പി​ക്കാ​ൻ​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും​ ​ട്വി​റ്റ​റി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​ഹാ​യം​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ദേ​ശ​യാ​ത്ര​ ​ക​ഴി​ഞ്ഞെ​ത്തി​യ​ശേ​ഷം​ ​പ്ര​ഖ്യാ​പി​ക്കും.