
ചെർപ്പുള്ളശ്ശേരി: നെല്ലായ പുലാക്കാട്ട് ഭഗവതിക്ഷേത്രത്തിലെ മഹാനവമി ദിനത്തിൽ ഗിരിജ ബാലകൃഷ്ണൻ ആനമങ്ങാട് സോപാന സംഗീതം അവതരിപ്പിച്ചു. ക്ഷേത്രത്തിൽ തുടർച്ചയായ നാലാംവർഷമാണ് മഹാനവമി ദിനം ദീപാരാധനയ്ക്ക് സോപാന സംഗീതം അവതരിപ്പിക്കുന്നത്. സോപാനസംഗീത കുലപതിയും നെല്ലായ സ്വദേശിയുമായ ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യയാണ് ഗിരിജ ബാലകൃഷ്ണൻ. കാൽ നൂറ്റാണ്ടായി സോപാന സംഗീത രംഗത്തുള്ള ഗിരിജ ബാലകൃഷ്ണന് ഈ വർഷത്തെ സോപാന സംഗീതത്തിനുള്ള കേരള സംഗീത നാടക അക്കാഡദമി ഗുരുപൂജ പുരസ്‌കാരം ലഭിച്ചിരുന്നു.