ezhuthiniruth
ഇലപ്പുള്ളി ശ്രീ നാരായണ പബ്ലിക് സ്‌കൂളിൽ നടത്തിയ എഴുത്തിനിരുത്ത്

എലപ്പുള്ളി: എലപ്പുള്ളി ശ്രീ നാരായണ പബ്ലിക് സ്‌കൂളിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ കുരുന്നുകൾക്ക് പത്തിരിപ്പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ രാജേശ്വരി അറിവിന്റെ ആദ്യക്ഷരം കുറിച്ചു. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി. ബാലൻ, ട്രഷറർ എ.കെ. വാസുദേവൻ, വൈസ് പ്രസിഡന്റ് ഭവദാസ്, ഡയറക്ടർമാരായ ഇ.ആർ. സദാശിവൻ,

രവി എലപ്പുള്ളി, ആർ. ഭാസ്കരൻ, അഡ്മിനിസ്ട്രേറ്റർ എം. ചെന്താമര, പി.ടി.എ ഭാരവാഹികൾ നാരായണൻ, ശശികുമാർ, ഗിരീശൻ, സ്‌കൂൾ പ്രിൻസിപ്പൽ എസ്. കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്. ലെസിത, അദ്ധ്യാപികമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള എൽ.കെ.ജി അഡ്മിഷൻ ആരംഭിച്ചു.