awer

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ അക്ഷരശ്രീ എ.എൽ.പി സ്‌കൂളിന്റെയും മണ്ണമ്പറ്റ അഞ്ചാം വാർഡ് കുടുംബശ്രീ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്തബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി കോ ഓർഡിനേറ്റർ എം.പി. അബ്ദുൾ റഹിമാൻ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ സി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ പി.വി. ശശിധരൻ, ഷീല മാത്യു, സി.പി. സുനില, പി.ബിജി എന്നിവർ സംസാരിച്ചു. വിദ്യാലയത്തിൽ വിമുക്തി ജാഗ്രതാസമിതി രൂപീകരിച്ചു. ഭാരവാഹികളായി സി. ഹരിദാസൻ (രക്ഷാധികാരി), പി. ദിനേഷ് (ചെയർമാൻ), പി.വി. ശശിധരൻ(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.