p

പാലക്കാട്: അഞ്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പിഴവല്ലെന്നും

മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ മൊഴി തള്ളുന്നതാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ റിപ്പോർട്ട്. പ്രദേശത്തെ കാമറയിലെ ദൃശ്യങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് കൃത്യമായി ഇടതുവശത്തു കൂടി

വരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ്

അമിത വേഗതയിൽ വരുന്നതും വ്യക്തമാണ്. വലതു വശത്ത് കൂടി പോയ കാറിനെ ഇടതു വശത്തു കൂടി മറികടന്ന് കെ.എസ്.ആർ.ടി.സി ബസിന് മുന്നിലെത്താനായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമം. ഇതാണ് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ച് കയറാൻ ഇടയാക്കിയത്.

ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.

മറ്റു കണ്ടെത്തലുകൾ

അപകട സ്ഥലത്തിന് 200 മീറ്റർ മുമ്പ് ആളെ ഇറക്കി യാത്ര തുടർന്ന കെ.എസ്.ആർ.ടി.സി ബസിന് വീണ്ടും ബ്രേക്കിടേണ്ട ആവശ്യമില്ലായിരുന്നു. വേഗതയും കുറവായിരുന്നു.

ടൂറിസ്റ്റ് ബസിന്റെ വേഗത വളരെ കൂടുതലായിരുന്നു. അപകടം നടക്കുമ്പോൾ 97.72 കിലോമീറ്ററായിരുന്നു. യാത്രയിലുടനീളം 84.4 കിമി ആയിരുന്നു ശരാശരി വേഗത. അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് അപകട കാരണം നിയന്ത്രിത വേഗതയും മുന്നിലെ വാഹനവുമായി നിശ്ചിത അകലവും പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

ബസിലെ സ്പീഡ് ഗവേണർ പ്രവർത്തിച്ചില്ല. ഇത് മനഃപൂർവം ചെയ്തതാണെന്ന് കരുതണം.

വ​‌​ട​ക്ക​ഞ്ചേ​രി​ ​അ​പ​ക​ടം:
വി​​​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​​​ന്റെ
റി​​​പ്പോ​ർ​ട്ട് ​വ്യാ​ഴാ​ഴ്ച

കൊ​ച്ചി​:​ ​മു​ള​ന്തു​രു​ത്തി​ ​ബ​സേ​ലി​യോ​സ് ​വി​ദ്യാ​നി​കേ​ത​നി​ലെ​ ​അ​ഞ്ചു​ ​കു​ട്ടി​ക​ളു​ടെ​യും​ ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​ന്റെ​യും​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​വ​ട​ക്ക​ഞ്ചേ​രി​ ​ബ​സ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച് ​ഉ​ട​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​എ​റ​ണാ​കു​ളം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​‌​ർ​ ​(​ഡി.​ഡി.​ഇ​),​ ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​‌​ർ​(​ആ​ർ.​ഡി.​ഡി​),​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​‌​ർ​ ​(​ഡി.​ഇ.​ഒ​)​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​സ​മി​തി​യെ​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​നി​യോ​ഗി​ച്ചു.​ ​തെ​ളി​വെ​ടു​പ്പു​ക​ളും​ ​മ​റ്റു​ ​ന​ട​പ​ടി​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കി​ ​വ്യാ​ഴാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​മെ​ന്ന് ​ഡി.​ഡി.​ഇ​ ​അ​റി​യി​ച്ചു.
ഡി.​ഇ.​ഒ,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എ.​ഇ.​ഒ,​ ​ഹ​യ​‌​ർ​സെ​ക്ക​ൻ​ഡ​റി​ ​ജി​ല്ലാ​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ​ന്നി​വ​ർ​ ​ഇ​തു​സം​ബ​ന്ധി​ച്ചു​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​രാ​ത്രി​ ​ഒ​മ്പ​തി​നും​ ​പു​ല​ർ​ച്ചെ​ ​ആ​റി​നു​മി​ട​യി​ൽ​ ​പ​ഠ​ന​യാ​ത്ര​ ​പാ​ടി​ല്ലെ​ന്ന​ ​പ്ര​ധാ​ന​നി​‌​ർ​ദ്ദേ​ശം​ ​പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട്.​ ​യാ​ത്ര​യ്ക്ക് 15​ ​ദി​വ​സം​ ​മു​മ്പ് ​പി.​ടി.​എ​ ​യോ​ഗ​വും​ ​ത​ലേ​ന്ന് ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗ​വും​ ​ന​ട​ത്തി​യി​രു​ന്ന​താ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ്ര​തി​നി​ധി​ക​ളെ​ ​സീ​നി​യ​ർ​ ​അ​ദ്ധ്യാ​പി​ക​ ​സോ​ളി​ ​തോ​മ​സ് ​അ​റി​യി​ച്ചു.​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​സ​മ്മ​ത​പ​ത്ര​വും​ ​വാ​ങ്ങി​യി​രു​ന്നു.​ 10,​ 11,​ 12​ ​ക്ലാ​സു​ക​ളി​ലെ​ 42​ ​കു​ട്ടി​ക​ളും​ ​അ​ഞ്ച് ​അ​ദ്ധ്യാ​പ​ക​രും​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​യാ​ത്രാ​ ​സം​ഘം.

1279ടൂ​റി​സ്റ്റ് ​ബ​സു​ക​ളു​ടെ
നി​യ​മ​ ​ലം​ഘ​നം​ ​ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഫോ​ക്ക​സ് ​പ​രി​ശോ​ധ​ന​യു​ടെ​ ​ര​ണ്ടാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​ഇ​ന്ന​ലെ​ 1279​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളു​ടെ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി.​ 645​ ​ബ​സു​ക​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​ലൈ​റ്റു​ക​ളും​ 201​ ​എ​ണ്ണ​ത്തി​ൽ​ ​നി​രോ​ധി​ത​ ​എ​യ​ർ​ ​ഹോ​ണു​ക​ളും​ ​ക​ണ്ടെ​ത്തി.​ 85​ ​ബ​സു​ക​ളി​ൽ​ ​വേ​ഗ​പ്പൂ​ട്ട് ​വി​ച്ഛേ​ദി​ച്ചി​രു​ന്നു.​ 68​ ​ബ​സു​ക​ളു​ടെ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി​യ​തും​ ​ക​ണ്ടെ​ത്തി.
ഗു​രു​ത​ര​മാ​യ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​എ​ട്ട് ​ബ​സു​ക​ളു​ടെ​ ​ഫി​റ്റ്ന​സ് ​റ​ദ്ദാ​ക്കി.​ ​ര​ണ്ടെ​ത്തി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കാ​നും​ ​ഒ​മ്പ​ത് ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​നും​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ 2.65​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി.​ 26.15​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി​ ​നോ​ട്ടീ​സ് ​ന​ൽ​കി.
പ​രി​ശോ​ധ​ന​ ​ആം​രം​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​മി​ക്ക​ ​ബ​സു​ക​ളി​ലെ​യും​ ​അ​ന​ധി​കൃ​ത​ ​ലൈ​റ്റു​ക​ളും,​ ​ഹോ​ണു​ക​ളും​ ​നീ​ക്കി​യി​ട്ടു​ണ്ട്.​ ​ഗ്ലാ​സു​ക​ളി​ലെ​ ​ഗ്രാ​ഫി​ക്സ് ​നീ​ക്കാ​നും​ ​തി​ര​ക്കു​ണ്ട്‌