accident

നെന്മാറ: റബ്ബർ തടി കയറ്റി പോവുകയായിരുന്ന ലോറി പാതയുടെ വശത്തെ മണ്ണിലേക്ക് ഇറങ്ങിയതിനെ തുടർന്ന് പോത്തുണ്ടി ജലസേചന വകുപ്പിന്റെ ഇടതു കര പ്രധാന കനാലിലേക്ക് മറിഞ്ഞു. കനാൽ ഭിത്തിയിൽ തട്ടി ലോറി കനാലിനകത്ത് തലകീഴായി വീഴുകയാണ് ഉണ്ടായത്. ലോറി ചരിഞ്ഞതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. നൂറം തളിപ്പടം റോഡിൽ റബ്ബർ മരം ലോഡ് കയറ്റി വന്ന ലോറി കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് കനാലിലേക്ക് മറിഞ്ഞത്. റബ്ബർ തോട്ടത്തിൽ നിന്നും വെട്ടി മാറ്റിയ തടി തൃശൂരിലെ മില്ലിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്.