
മണ്ണാർക്കാട്: നഗരസഭയിലെ നിർദ്ധന കുടുംബങ്ങൾക്ക് വിതരണം ചെയ്ത ആശ്രയ കിറ്റിൽ വലിയതോതിൽ അഴിമതിയും കൃത്രിമവും കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് ത്രിവേണി സൂപ്പർമാർക്കറ്റിലേക്ക് മണ്ണാർക്കാട് മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോടതിപ്പടി പി.ഡബ്ല്യു.ഡി പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ത്രിവേണി സൂപ്പർമാർക്കറ്റ് പരിസരത്ത് സമാപിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പി. അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. നേതാക്കളായ റഷീദ് ആലായിൻ, വി.വി. ഷൗക്കത്തലി, സി. മുഹമ്മദ് ബഷീർ, അയ്യപ്പൻ, സി. ഷഫീക്ക് റഹ്മാൻ, അരുൺകുമാർ പാലക്കുർശ്ശി, ഷമീർ പഴേരി,പ്രസിത, മാസിത സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.