mulayam

ചിറ്റൂർ: പിന്നാക്കവിഭാഗങ്ങൾക്ക് സാമൂഹികനീതിയെന്ന ആശയം ജ്വലിപ്പിച്ച് ദേശീയ രാഷ്ട്രീയത്തെയും ഉത്തർപ്രദേശിനെയും പതിറ്റാണ്ടുകൾ ചലനാത്മകമാക്കിയ സോഷ്യലിസ്റ്റ് നേതാവായിരുന്നു മുലായം സിംഗ് യാദവെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മതനിരപേക്ഷ രാഷ്ടീയത്തിന്റെ തിളങ്ങുന്ന നക്ഷത്രമായി ഉയർന്ന പോരാളിയായിരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.