
എലപ്പുള്ളി: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ മാനസികാരോഗ്യദിനം ആചരിച്ചു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി. ബാലൻ മനഃശാസ്ത്ര വിഭാഗം പരീക്ഷണശാല ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. തുടർന്ന് 'മാനസികാരോഗ്യം എങ്ങിനെ നിലനിറുത്താൻ കഴിയും' എന്ന വിഷയത്തെ കുറിച്ച് മാനസികാരോഗ്യ ഉപദേഷ്ടാവും സ്‌കൂൾ അക്കാഡമിക് ഡയറക്ടറുമായ ഡോ.എൻ. ശുദ്ധോധനൻ കുട്ടികളോട് സംസാരിച്ചു. നല്ല ശീലങ്ങൾ നല്ല കൂട്ടുകെട്ടിൽ നിന്നും നേടണം എന്നും വായന ഒരു ശീലമാക്കണമെന്നും ആദ്ദേഹം പറഞ്ഞു. സ്‌കൂൾ ഡയറക്ടർമാർ എ.കെ. വാസുദേവൻ, രവി. സി, പ്രിൻസിപ്പൽ കൃഷ്ണപ്രസാദ്. എസ്, വൈസ് പ്രിൻസിപ്പൽ ലേസിത്. എസ്, സ്‌കൂൾ മനഃശാസ്ത്ര വിഭാഗം മേധാവി ദീപ അനിൽ, ആതിര. സി എന്നിവർ സംസാരിച്ചു.