hospital

ഒ​റ്റ​പ്പാ​ലം: കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു വർഷമായെങ്കിലും ക​ട​മ്പൂ​ർ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് വാട്ടർ ബില്ല് മുടക്കംകൂടാതെ വരുന്നുണ്ട്. 2019 ന​വം​ബ​റി​ലാ​ണ് ആ​ശു​പ​ത്രി​ക്ക് വാട്ടർ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​ൻ ല​ഭി​ച്ച​ത്. ആ ഒരു ദി​വ​സം മാ​ത്രമാണ് ആ​ശു​പ​ത്രി​യു​ടെ ജ​ല സം​ഭ​ര​ണി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തിയത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബ​ദ​ൽ സം​വി​ധാ​നം തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​യി. എ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത ജ​ല​ത്തി​ന്റെ കു​ടി​ശ്ശി​ക​യാ​യി 4,000 രൂ​പ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബി​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ.

അ​മ്പ​ല​പ്പാ​റ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ജ​ല വി​ത​ര​ണ ശൃം​ഖ​ല​യി​ലേ​ക്ക് ആ​ശു​പ​ത്രി ക​ണ​ക്ഷ​ൻ മാ​റ്റി​സ്ഥാ​പി​ച്ച​ത് ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രമാകുമെന്ന പ്ര​തീ​ക്ഷ​യുമുണ്ടായിരുന്നു. എ​ന്നാ​ൽ പു​തി​യ ക​ണ​ക്ഷ​ൻ എ​ടു​ത്ത് ര​ണ്ടു​ദി​വ​സം വെ​ള്ളം ല​ഭി​ച്ചു. അ​ടു​ത്ത​ദി​വ​സം മു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​ഴ​യ​പ​ടി​യി​ലാ​യി.

പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളെന്ന് വാട്ടർ അ​തോ​റി​റ്റി

പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് വെ​ള്ളം ല​ഭി​ക്കാ​ത്ത​തെ​ന്നും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ വാട്ടർ അ​തോ​റി​റ്റി ന​ൽ​കി​യ മ​റു​പ​ടി​. കു​ടി​ശ്ശി​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​യി​ൽ വാട്ടർ അ​തോ​റി​റ്റി അ​സിസ്റ്റന്റ് എ​ക്സിക്യുട്ടീവ് എ​ൻ​ജി​നിയ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. പ്ര​വ​ർ​ത്തി​ക്കാ​ത്ത ക​ണ​ക്ഷ​നാ​യ​തി​നാ​ൽ ഒ​ഴി​വാ​ക്ക​ൽ ന​ട​പ​ടി ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അധികൃതർ ആരോപിക്കുന്നു.