
പാലക്കാട്: 69-ാമത് സഹകരണ വാരാഘോഷത്തിന്റെ ലോഗോ കേരള ബാങ്കിന്റെ പാലക്കാട് റീജ്യണൽ കോൺഫറൻസ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. കേരള ബാങ്ക് ഭരണ സമിതിയംഗം പി.എ. ഉമ്മർ ലോഗോ ഏറ്റുവാങ്ങി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറിയുമായ എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14ന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പത്തനംത്തിട്ടയിൽ നവംബർ 20ന് നടക്കും.