
പാലക്കാട്: ആത്മ നിർഭർ ഭാരത് അഭിയാനിന്റെ ഭാഗമായി ദേശീയ തപാൽ വാരാഘോഷത്തോട് അനുബന്ധിച്ച് 'ഒരുജില്ല ഒരു ഉത്പന്നം' എന്ന ആശയത്തിൽ തപാൽവകുപ്പ് പാലക്കാടൻ കായവറുത്തതിന്റെ പ്രത്യേക കവർ പ്രകാശനം ചെയ്തു. പാലക്കാട് ഹെഡ് പോസ്റ്റോഫീസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനംചെയ്തു.
പാലക്കാട് പോസ്റ്റൽ സൂപ്രണ്ട് എം.കെ. ഇന്ദിര കവർ പ്രകാശനം ചെയ്തു. ആലത്തൂർ എസ്.എൻ.ആർ ചിപ്സ് മാനേജിംഗ് പാർട്ണർ അബ്ദുൽ ജബ്ബാർ കവർ ഏറ്റുവാങ്ങി. പോസ്റ്റേജടക്കം 15 രൂപയാണ് തപാൽ കവറിന്റെ വില. പാലക്കാട് ഹെഡ് പോസ്റ്റോഫീസിലും സംസ്ഥാനത്തെ എല്ലാ ഫിലാറ്റലിക് ബ്യൂറോയിലും ഈ പ്രത്യേക കവർ ലഭ്യമാണ്.