nss

മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'പ്രഭ' പദ്ധതിയുടെ ഭാഗമായി നാട്ടുകൽ കാരുണ്യ അഗതി മന്ദിരത്തിലേക്ക് വീൽചെയറും ബെഡ്ഷീറ്റുകളും നൽകി. പ്രിൻസിപ്പൽ എം. ഷഫീഖ് റഹ്മാൻ ക്ലസ്റ്റർ തല ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ.എച്ച്. ഫഹദ് അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ജസി ചാക്കോ, ടി.പി. മുഹമ്മദ് മുസ്തഫ, അബ്ദുൽ ഹാദി, അനസ് എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ വി.എൻ. അഭിനവ്, പി. അനുപമ, അൻഷാദ്, കെ. അജ് വാദ്, റിസ്വാന, ഷാന, അജയ് എന്നിവർ നേതൃത്വം നൽകി.