ഒറ്റപ്പാലം: നഗരത്തിൽ പഴം വില്പന കേന്ദ്രത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ട്രേകൾക്ക് തീപിടിച്ച് വൻ അഗ്നിബാധ. സ്ഥാപനത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ജീവനക്കാരന്റെ ബൈക്കും പൂർണമായി കത്തി നശിച്ചു. നഗരത്തിൽ ഷൊർണൂർ റോഡിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇന്നലെ ഉച്ഛയ്ക്ക് രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്. ഷൊർണൂർ ഫയർഫോഴ്സും ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.