seminar
ഭീമനാട് ഗ്രാമോദയം ശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാറിൽ നിന്ന്

അലനല്ലൂർ: ഭീമനാട് ഗ്രാമോദയം ശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് ചരിത്ര സെമിനാർ നടത്തി. വായനശാലാ പ്രസിഡന്റ് കെ.എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ. വിനോദ് വിഷയാവതരണം നടത്തി. ഭീമനാട് ഗവ.യു.പി സ്‌കൂൽ ഹെഡ്മാസ്റ്റർ മുഹമ്മദാലി മുഖ്യാതിഥിയായി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ഒ. കേശവൻ, ക്ലബ് സെക്രട്ടറി കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ഭീമനാട് ഗ്രാമോദയം ശാലയുടെയും ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാറിൽ നിന്ന്