
ചിറ്റൂർ: അപ്രതീക്ഷിതമായ കനത്ത മഴയും മിന്നലും ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽ വൻ കൃഷി നാശം വരുത്തി. ഇന്നലെ 6.45 ഓടെ തുടങ്ങിയ മഴ മണിക്കൂറുകൾ തിമിർത്തു പെയ്തു. ചിറ്റൂർ, നല്ലേപ്പിള്ളി മേഖലകളിൽ കൊയ്ത്തിനു പാകമായ ഏക്കറു കണക്കിന് നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. പല ഭാഗത്തും ശക്തിയായ കാറ്റും ഇടിയോടും കൂടിയ മഴയായിരുന്നു. വടകരപ്പതി, എരുത്തേതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. കനാലുകളും തോടുകളും കവിഞ്ഞൊഴുകി. നാശനഷ്ടങ്ങളുെടെ കണക്ക് തിട്ടപെടുത്തിയിട്ടില്ല.