train

പാലക്കാട്: കഞ്ചിക്കോട് വാദ്ധ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ 20 വയസുള്ള പിടിയാനയുടെ ജഡം കഴിഞ്ഞദിവസം രാത്രിയാണ് കണ്ടെത്തിയത്.നടപടികൾ പൂർത്തിയാക്കി വനംവകുപ്പ് ജഡം മറവു ചെയ്തു.

കാടിനകത്ത് നടുപ്പതിക്ക് സമീപമുള്ള അരുവിയുടെ അരികിലായാണ് ആനയുടെ ജഡം കണ്ടെത്തിയത്.അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.ഇതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ-കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി.