
കൊല്ലങ്കോട്: ഊട്ടറ കുളത്തിൽ വളർത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ. സ്വകാര്യ വ്യക്തിയുടെ കുളം ലീസിനെടുത്താണ് ഊട്ടറ കോളനിയിലെ 12 പേർ മത്സ്യങ്ങളെ വളർത്തുന്നത്. രണ്ടു ദിവസമായി അര കിലോ തൂക്കം വരുത്ത സിലോപ്പിയ, ഗ്രാസ്, കട്ടല തുടങ്ങിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ക്രിസ്മമസിന് പൂർണമായും വിളവെടുക്കാൻ വേണ്ടിയാണ് മത്സ്യക്കൃഷി തുടങ്ങിയതെങ്കിലും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായും നാരായണൻ, സുരേഷ് എന്നിവർ പറഞ്ഞു. മത്സ്യവിഭവ വകുപ്പിന് അറിയച്ച ശേഷം കുളത്തില വെള്ളം രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.