-case

പാലക്കാട്: 16 ദിവസത്തിനിടെ ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 147 അബ്കാരി കേസുകളും 53 ലഹരി പദാർത്ഥങ്ങളുടെ കേസുകളും 220.625 കിലോഗ്രാം പുകയില വസ്തുക്കളും ഉൾപ്പെടെ 10 വാഹനങ്ങളും 26500 രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

ലഹരി വസ്തുകളുടെ വിനിമയം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പേര് വെളിപ്പെടുത്താതെ തന്നെ എക്‌സൈസ്, പൊലീസ് വകുപ്പുകൾക്ക് വിവരങ്ങൾ കൈമാറാം. വിവരങ്ങൾ പ്രകാരം കേസ് കണ്ടെത്തിയാൽ വിവരം നൽകുന്നവർക്ക് സംസ്ഥാനസർക്കാർ പാരിതോഷികം നൽകുമെന്നും എക്‌സൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.

പരാതികൾ അറിയിക്കാം

ലഹരി ഉപഭോഗ സംബന്ധമായ പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ -155358 (24 മണിക്കൂർ)​

ചികിത്സയ്ക്കും കൗൺസിലിംഗിനുമായി ടോൾഫ്രീ നമ്പർ- 14405 (24 മണിക്കൂർ)​

എക്‌സൈസ് കമ്മീഷണറുമായി ബന്ധപ്പെടാൻ - 9447178000