
ചെർപ്പുളശ്ശേരി: ലഹരി വിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങല തീർത്ത് ചളവറ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ. സ്‌കൂൾ മുതൽ ചളവറ സെന്റർ വരെ തീർത്ത മനുഷ്യച്ചങ്ങലയിൽ എച്ച്.എസ്.എസ് വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും കണ്ണികളായി. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ എ.സജീവ്, കെ.പി. ശിവശങ്കരൻ, പ്രിൻസിപ്പൽ കെ.ബി. സുനിൽ രാജ് എന്നിവർ സംസാരിച്ചു.
അദ്ധ്യാപകരായ എം. മുഹമ്മദ് മുസ്തഫ, കെ.പി. ഷനോജ് , ഷാജു എൻ. ജോസഫ്, പി. പ്രവീൺ, വി. ഷബ്ന എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ളാഷ്മോബ്, ലഘുനാടകം എന്നിവയും അരങ്ങേറി.