education

ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മാനത്തോളം' ഇന്ന് ഉച്ചക്ക് 2ന് ശ്രീകൃഷ്ണപുരം അടിയോടിപടി ദേവപദം ഓഡിറ്റോറിയത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. കെ. പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ എം.വി. നാരായണൻ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ. പ്രേംകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക, സി. ഹരിദാസൻ, എ.ഇ.ഒ പി.എസ്. ലത, ജോയിന്റ് കൺവീനർ എ.പി. കേലു എന്നിവർ പങ്കെടുത്തു.