akoaw

പാലക്കാട്: കേരളത്തിലെ പരസ്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണം, പരസ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയും സൗജന്യ ഇൻഷ്വറൻസും ഏർപ്പെടുത്താൻ നടപടി ഉണ്ടാകണമെന്നും ഓൾ കേരള ഔട്ട് ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ലാൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.വിനോദ്, പി.കൃഷ്ണകുമാർ, എസ്.സുരേഷ്,ടി. എം. ജിതിൻ, എ.എസ്.സുഭാഷ്, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.