
കുമരംപുത്തൂർ: ലൈഫ് ഭവന പദ്ധതിയിൽ രണ്ടര വർഷത്തോളമായി വീടിനായി കാത്തിരിക്കുന്ന 1500 ഓളം ഗുണഭോക്താക്കൾക്ക് വീട് അനുവദിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമരംപുത്തൂർ പഞ്ചായത്ത് ഭരണസമിതി കൂട്ടധർണ നടത്തി. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, സഹദ് അരിയൂർ, കെ.പി ഹംസ, പി. മുഹമ്മദലി അൻസാരി, അബു വറോടൻ, അസീസ് പച്ചീരി, എം. മമ്മദ് ഹാജി, വൈശ്യൻ മുഹമ്മദ്, കെ.കെ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.