
പാലക്കാട്: നവംബർ രണ്ടാം വാരം നടക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ഡി.ടി.പി.സി ഭാരവാഹികൾ, സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിധികൾ, ഉദ്യോഗസ്ഥർ എന്നിവർ രക്ഷാധികാരികളായും ജില്ലാ കളക്ടർ മൃൺമയി ജോഷി ചെയർമാനായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരണം. സംഘാടക സമിതിക്ക് പുറമെ പ്രോഗ്രാം, ഫിനാൻസ്, പബ്ലിസിറ്റി, സെക്യൂരിറ്റി തുടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
എ.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി ഡോ. സിൽബർട്ട് ജോസ്, കൽപ്പാത്തി രഥോൽത്സവ ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.