karshikam
കാർഷിക സെൻസസ് ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 11ാമത് കാർഷിക സെൻസസിന്റെ ജില്ലാതല പരിശീലന പരിപാടി ടോപ്പ് ഇൻ ടൗൺ ഗാർഡൻ വ്യൂ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിനി കാസിം അദ്ധ്യക്ഷയായി. റിസർച്ച് ഓഫീസർ (എം.ഐ) ഫെഡറിക് ജോസഫ്, റിസർവ് ഓഫീസർ സുന്ദരൻ, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.സുദർശ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എ.കെ സരസ്വതി എന്നിവർ സംസാരിച്ചു.

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്കാണ് ജില്ലാതലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല.

 സെൻസസ് മൂന്ന് ഘട്ടങ്ങളിൽ

കാർഷിക സെൻസസ് 2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് നടപ്പിലാക്കുന്നത്. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനും കാർഷിക സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും ഭൂവിനിയോഗം, കൃഷിരീതി, കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നീ സവിശേഷതകൾ മനസിലാക്കുന്നതും സെൻസസ് ലക്ഷ്യമിടുന്നു.