
ശ്രീകൃഷ്ണപുരം: നെല്ല് സംഭരണം ഉടൻ ആരംഭിക്കുക, നെല്ലിന്റെ താങ്ങുവില 35 രൂപയും നാളികേരത്തിന് താങ്ങുവില 32 രൂപയുമാക്കുക, കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ച ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പുഴ കൃഷിഭവന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ. നിഷാദ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. വിജയൻ, എൻ. സച്ചിദാനന്ദൻ, കെ. പ്രേംകുമാർ, കെ. ചന്ദ്രൻ, ജയ അച്യുതൻ, പ്രകാശൻ, കേണൽ അച്യുതൻ, ജനാർദ്ദനൻ സംസാരിച്ചു.