medical

കടമ്പഴിപ്പുറം: ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കടമ്പഴിപ്പുറത്തെ ഹോട്ടലുകൾ, ബേക്കറികൾ, പലചരക്ക് കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. അഞ്ച് കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. ലൈസൻസ് ഇല്ലാതെയും, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാതെയും ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്ന മറ്റു മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടം നടത്തി വന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 2400 രൂപ പിഴ ഈടാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് കടമ്പഴിപ്പുറം ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. മുരളീകൃഷ്ണൻ, ടി. ബിന്ദു, എൻ. ശ്രീദിവ്യ സായ് കൃഷ്ണ, ബാബു നേതൃത്വം നൽകി.