
ശ്രീകൃഷ്ണപുരം: ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവം ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബറിൽ നടക്കും. ഇതോട് അനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണയോഗം കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാജിക, ഉമ്മർ കുന്നത്ത്, പി. ശാസ്തകുമാർ, ശ്രീകൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ, ചെർപ്പുളശ്ശേരി എ.ഇ.ഒ ലത പി.എസ്, ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.എം. ബിനീഷ്, എസ്.ഐ മുരളീധരൻ, ജെ.എച്ച്.ഐമാരായ രാജേഷ് ആർ, രജിത് പി, പ്രിൻസിപ്പൽ പി.എസ് ആര്യ, പ്രധാനാധ്യപിക വിനീത പി, പി.ടി.എ പ്രസിഡന്റ് കെ. കോയ, വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു.
രക്ഷാധികാരികളായി വി.കെ ശ്രീകണ്ഠൻ എം.പി, കെ. പ്രേംകുമാർ എം.എൽ.എ, സി. മമ്മികുട്ടി എം.എൽ.എ, സി. രാധാകൃഷ്ണൻ സ്‌കൂൾ മാനേജർ, കലോത്സവ കമ്മിറ്റി ചെയർമാൻ: ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക, വൈസ് ചെയർമാൻ : പി.ടി.എ പ്രസിഡന്റ് കെ. കോയ, ജനറൽ കൺവീനർ: സ്‌കൂൾ പ്രിൻസിപ്പൽ പി.എസ് ആര്യ, കൺവീനർ: പ്രധാനാദ്ധ്യാപിക പി. വിനീത എന്നിവരെ തിരഞ്ഞെടുത്തു.