
ഷൊർണൂർ: എസ്.എൻ. കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് വനിത സെൽ ' ശ്രദ്ധ', നാർകോട്ടിക് സെൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ് ആർ.ഡി.സി ചെയർമാൻ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ടി.എം. വിനർഷ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഓഫീസർ ഇ. വിനോദ് ക്ലാസെടുത്തു. സി. ഗിരിജ, ഷൊർണൂർ ജനമൈത്രി പൊലീസിലെ റിനു, അഭിലാഷ്, പ്രശോഭ ശശികുമാർ, ഡോ.പി. രജനി, ഡോ.ബീസാ പി. ഭാസ്‌കർ, പി. ശിവശങ്കരൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.