football

ശ്രീകൃഷ്ണപുരം: പാലക്കാട് റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസ് ഫുട്‌ബാൾ മത്സരങ്ങൾ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലയിൽ നിന്നുള്ള 12 ഉപജില്ലാ ടീമുകളാണ് മത്സരിക്കുന്നത്. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ പട്ടാമ്പി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, മണ്ണാർക്കാട് ഉപജില്ലകളും പെൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റൂർ, ഷൊർണൂർ ഉപജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.