panchayath

ചെർപ്പുളശ്ശേരി: സംസ്ഥാന സർക്കാറിന്റെ കേര ഗ്രാമം പദ്ധതി നടപ്പാക്കാനൊരുങ്ങി കുലുക്കല്ലൂർ പഞ്ചായത്ത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതോടൊപ്പം തൊഴിലാവസരങ്ങൾ കൂട്ടുകയാണ് ലക്ഷ്യം.
മൂന്നു വർഷത്തേക്കാണ് പദ്ധതി. 100 ഹെക്ടർ സ്ഥലത്തിൽ 17,500 ഓളം കായ്ക്കുന്ന തേങ്ങുകൾക്കാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ 10 മുതൽ 30 തെങ്ങുകൾക്ക് സബ്സിഡി നൽകും. ഇതിനായി 25,67000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ മികച്ച പദ്ധതികളിൽ ഒന്നായിരിക്കും ഇതെന്ന് പ്രസിഡന്റ് വി. രമണി പറഞ്ഞു. കേര ഗ്രാമം പദ്ധതി നടപ്പാക്കുന്ന പട്ടാമ്പി മണ്ഡലത്തിലെ നാലാമത്തെ പഞ്ചായത്താണ് കുലുക്കല്ലൂർ. അടുത്ത മാസം തന്നെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് തീരുമാനം.

പദ്ധതിയിലൂടെ നടപ്പാക്കുന്നത്

ഗ്രാമ പഞ്ചായത്തിലെ കേര കൃഷിയുടെ ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുക

സംയോജിത രോഗ കീട നിയന്ത്രണം നടപ്പിലാക്കുക

സംയോചിത വളപ്രയോഗം, ജല സേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക

ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക

ഗുണ മേന്മയുള്ള നടീൽ വസ്തുക്കൾ നൽകുക

മൂല്യ വർദ്ധനയുള്ള ഉത്പന്ന നിർമ്മാണം

തെങ്ങു കയറ്റ യന്ത്രം വിതരണം ചെയ്യുക